Skip to main content

'ഉണർവ്' രണ്ടാം ഘട്ടം ഇന്ന് (ജൂൺ 28) മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

എനർജി മാനേജ്‌മെന്റ് സെന്റർ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി നടത്തുന്ന ഊർജസംരക്ഷണ അവബോധപരിപാടി ഉണർവ് രണ്ടാം ഘട്ടത്തിന് വെള്ളിയാഴ്ച തുടക്കമാകും . ശ്രീകാര്യം എനർജി മാനേജ്‌മെന്റ് സെന്ററിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ് മുഖ്യാതിഥി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരിക്കും.

അധ്യാപകർക്കും കുട്ടികൾക്കും എനർജി മാനേജ്‌മെന്റ് സെന്റർ സന്ദർശിച്ച് ഊർജസംരക്ഷണ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുന്നതിനുള്ള പദ്ധതിയാണ് ഉണർവ്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 684 സ്‌കൂളുകളിൽ നിന്ന് 4,400 പേര് ഇ.എം.സി സന്ദർശിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഊർജസംരക്ഷണ ക്ലാസുകൾ, ഊർജകാര്യക്ഷമതാ ലാബ് സന്ദർശനം, ഇലക്ട്രിക് വാഹനം, ഇലക്ട്രിക് പാചകം എന്നിവ പരിചയപ്പെടുത്തും.

date