Skip to main content

*ജൂനിയര്‍ ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍ ഒഴിവ്*

 

കളമശ്ശരി ഗവ.ഐ ടി ഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്റ്ററുടെ (ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍) ഇനി പറയുന്ന ട്രേഡില്‍ ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കില്‍ പ്രതിമാസം 24000 രൂപ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 29 ന് രാവിലെ 11 ന് അസല്‍ രേഖകള്‍ സഹിതം കളമശ്ശേരി ഐടിഐയില്‍ ഹാജരാകണം.  വയര്‍മാന്‍: ഒരു ഒഴിവ് (ഇടിബി):  യോഗ്യത:- ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്റ്  ഇലക്ട്രോണ്ക്‌സ് അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് അംഗീകൃത മൂന്ന്  വര്‍ഷ ഡിപ്ലോമയും, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ വയര്‍മാന്‍ ട്രേഡില്‍ എന്‍.ടി.സി/ എന്‍.എ.സി. യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഇലക്ട്രോ പ്ലേറ്റര്‍: രണ്ട് ഒഴിവ് , (ഇടിബി - ഓപ്പണ്‍) യോഗ്യത:- അംഗീകൃത കെമിക്കല്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ അംഗീകൃത 3 വര്‍ഷ ഡിപ്‌ളോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രോ പ്ലേറ്റര്‍ ട്രേഡില്‍ എന്‍.ടി.സി/ എന്‍എസി യും, 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും.

date