Skip to main content

*ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു*

 

ക്ഷീരവികസന വകുപ്പിന്റെ 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന, ചുവടെ പരാമര്‍ശിക്കുന്ന വിവിധ പദ്ധതികള്‍ക്കായി താല്പര്യമുള്ളവരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 വരെ ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം.

തീറ്റപ്പുല്‍കൃഷി വികസന പദ്ധതി:-20 സെന്റിന് മുകളിലേക്കുള്ള പുല്‍കൃഷി. നേപ്പിയര്‍ പുല്ലും മുരിങ്ങയും ഉള്‍പ്പെടുന്ന കോളാര്‍ മോഡല്‍ പുല്‍കൃഷി. പുല്‍കൃഷിക്ക് വേണ്ടിയുള്ള യന്ത്രവല്‍ക്കരണ, ജലസേചന ധനസഹായം

മില്‍ക്ക് ഷെഡ് വികസന പദ്ധതി:- അതിദരിദ്ര വിഭാഗങ്ങള്‍ക്കുള്ള ഒരു പശു യൂണിറ്റ്. 2 പശു യൂണിറ്റ്. 5 പശു യൂണിറ്റ്. 10 പശു യൂണിറ്റ്.  സ്വയംസഹായ സംഘങ്ങള്‍ക്കുള്ള 10 പശു യൂണിറ്റ്. ഡയറി ഫാമുകളുടെ ആധുനികവത്കരണവും യന്ത്രവല്‍ക്കരണവും.

കയര്‍, മത്സ്യബന്ധന മേഖലകള്‍ക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതി:-യുവജനങ്ങള്‍ക്കുള്ള 10 പശു സ്മാര്‍ട്ട് ഡയറി ഫാം. കറവയന്ത്രം വാങ്ങുന്നതിനുള്ള ധനസഹായം. തൊഴുത്ത് നിര്‍മ്മാണ ധനസഹായം

ഡയറി ഫാമുകളുടെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി:- കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് എറണാകുളം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date