Skip to main content

ദുരന്തനിവാരണത്തിൽ എം.ബി.എ.

 

ആലപ്പുഴ: സംസ്ഥാന സർക്കാരിൻ്റെ റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റിൽ ദുരന്തനിവാരണത്തിൽ ദ്വിവത്സര എം.ബി.എ. കോഴ്‌സ് പഠിക്കാം. ഇന്ത്യയിലെ ആദ്യത്തെ എ.ഐ.സി.ടി.ഇ. അംഗീകൃത ദുരന്തനിവാരണ എം.ബി.എ. കോഴ്സ് ആണ് ഇത്. NAAC A++ റാങ്കുള്ള കേരള യൂണിവേഴ്‌സിറ്റിയാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്. അപേക്ഷക ജൂലൈ എട്ട് വരെ നൽകാം.
കൂടുതൽവിവരങ്ങൾക്ക് https://ildm.kerala.gov.in/ എന്ന വെബ്സൈറ്റിലും 8547610005 ഫോൺ നമ്പറിലും 8547610006 വാട്സ്ആപ്പ് നമ്പറിലും ലഭിക്കും.

date