Skip to main content
അരങ്ങ്

അരങ്ങ്: കലോത്സവ പ്രതിഭകളെ അനുമോദിച്ചു

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് നടന്ന അരങ്ങ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്ത പ്രതിഭകളെ കുടുംബശ്രീ ജില്ലാമിഷന്‍ അനുമോദിച്ചു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി അസിസ്റ്റന്റ് കളക്ടര്‍ എസ് ഗൗതംരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കലോത്സവത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് വിവിധ മത്സര ഇനങ്ങളില്‍ പങ്കെടുത്തവരെയാണ് ജില്ലാ മിഷന്‍ ആദരിച്ചത്. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷനായ പരിപാടിയില്‍ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു മുഖ്യാതിഥിയായി. അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.എം സെലീന, വി.കെ റജീന, വിവിധ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ സംസാരിച്ചു.

date