Skip to main content

സ്റ്റെനോഗ്രാഫി കോഴ്‌സ്

 

ആലപ്പുഴ: ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ കെ.ജി.ടി.ഇ. ടൈപ്പ് റൈറ്റിംഗ്, ഷോര്‍ട്ട് ഹാന്‍ഡ്, കമ്പ്യൂട്ടര്‍ വേഡ് പ്രൊസസിംഗ് (ഇംഗ്ലീഷ്, മലയാളം-ലോവര്‍, ഹയര്‍) വിഷയങ്ങളടങ്ങിയ രണ്ട് വര്‍ഷ സ്റ്റെനോഗ്രാഫി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായ 18 നും 35 നുമിടയില്‍ പ്രായമുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.  പഠന കാലയളവില്‍ സ്റ്റൈപ്പന്റ് ലഭിക്കും. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ജാതി എന്നിയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതമുള്ള അപേക്ഷ ജൂലൈ 12 നകം ഗവ.പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, എറണാകുളം, ആലുവ എന്ന വിലാസത്തില്‍ നൽകണം.  അപേക്ഷ ഫോറത്തിന്റെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0484 2623304.

date