Skip to main content

സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകള്‍ നൽകണം

 

ആലപ്പുഴ: 2024 ലോക്സഭ പൊതു തിരഞ്ഞെടുപ്പില്‍ 15- ആലപ്പുഴ,16- മാവേലിക്കര നിയോജക മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും ജൂലൈ നാലിനകം അവരുടെ തിരഞ്ഞെടുപ്പ് വരവ്  ചെലവുകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കി ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കളക്ടര്‍ക്ക് നൽകണം. അതില്‍ വീഴ്ച വരുത്തുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ  1951 ലെ ജനാധിപത്യനിയമം വകുപ്പ് 10 അപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. 
സ്ഥാനാര്‍ത്ഥികള്‍ രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് ചെലവുകളും ജില്ല തെരഞ്ഞെടുപ്പ് ചെലവ് പരിശോധന വിഭാഗം കണ്ടെത്തി രേഖപ്പെടുത്തിയ  ചെലവ് കണക്കുകളും തമ്മിലുള്ള അന്തരം പരിഹരിക്കുന്നതിനുള്ള അനുരഞ്ജന യോഗം ചെലവ് നിരീക്ഷകന്റെ സാന്നിദ്ധ്യത്തില്‍ ജൂലൈ ഒന്നിന് രാവിലെ 10.30-ന് ജില്ല പ്ലാനിംഗ് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ആലപ്പുഴ, മാവേലിക്കര ലോക്സഭ നിയോജക മണ്ഡത്തിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും പങ്കെടുത്ത് ചെലവ് കണക്കിലെ അന്തരവും വൈരുദ്ധ്യങ്ങളും പരിഹരിക്കണം. വരവ്  ചെലവ് കണക്കുകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ എഴുതി തയ്യാറാക്കുന്നതിന് സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കുള്ള പരിശീലനം നോഡല്‍ ഓഫിസറുടെ നേതൃത്വത്തില്‍ നല്‍കിയിരുന്നു.

date