Skip to main content

അസാപിൽ സൗജന്യ ഗ്രാഫിക് ഡിസൈനർ കോഴ്സ്

 

ആലപ്പുഴ: കേരള സർക്കാർ നൈപുണ്യ വികസന പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ചെറിയ കലവൂരിൽ പി.എം.കെ. വി.വൈ. -സ്കിൽ ഹബ് പദ്ധതിയിലൂടെ ഉടൻ ആരംഭിക്കുന്ന കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റോടു കൂടിയ സൗജന്യ ഗ്രാഫിക് ഡിസൈനർ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-45 വയസ്സ്. വിദ്യാഭ്യാസ യോഗ്യത: പത്താംക്ലാസ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : 2024 ജൂലൈ 10. കൂടുതൽ വിവരങ്ങൾക്ക്: 9495999682, 6282095334.

date