Skip to main content

പോളിടെക്‌നിക്കിൽ സ്പോട്ട് അഡ്‌മിഷൻ

 

ആലപ്പുഴ: കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക്ക് കോളജിൽ രണ്ട് വർഷ ലാറ്ററൽ എൻട്രി വഴിയുള്ള ഡിപ്ലോമ എഞ്ചിനീയറിംഗ് കോഴ്‌സുകളിൽ എസ്.ഐ.ടി.ടി.ടി.ആർ. മുഖേനയുള്ള അഡ്‌മിഷന് ശേഷം പ്രതീക്ഷിക്കുന്ന ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ വഴി അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷകർ പ്ലസ് ടു സയൻസ്/ രണ്ടു വർഷ ഐ.ടി.ഐ.(50% മാർക്ക്) പാസ്സായവർ ആയിരിക്കണം. എസ്.ഐ.ടി.ടി.ടി.ആർ. മുഖേന രജിസ്റ്റർ ചെയ്തവർക്കും ചെയ്യാത്തവർക്കും ഒഴിവുള്ള സീറ്റിലേക്കായി നേരിട്ടെത്തി അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക് 0476 2623597, 9447488348 നമ്പരുകളിൽ വിളിക്കാം.

date