Skip to main content

കരുതാം ആലപ്പുഴയെ ,കൈകോർക്കാം ലഹരിക്കെതിരെ "  ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.  

            അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ആലപ്പുഴ സാമൂഹ്യനീതി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ " കരുതാം ആലപ്പുഴയെ, കൈ കോർക്കാം ലഹരിക്കെതിരെ " സിഗ്നേച്ചർ ക്യാമ്പയിൻ  ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വച്ച് ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ  ഉദ്ഘാടനം ചെയ്തു. ADM വിനോദ് രാജിന്റെ 
അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ M T സതീദേവി വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ജില്ലാ സാമൂഹ്യനീതി ഓഫീസർ അബീൻ എ.ഒ, സുധർമ ഭുവന ചന്ദ്രൻ പുന്നപ്ര സൗത്ത് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, വിജയകുമാർ പി, അസിസ്റ്റന്റ്  എക്സൈസ് ഇൻസ്‌പെക്ടർ, ചോട്ടാ വിപിൻ, സീരിയൽ സിനിമാ താരം, നിതിൻ ചന്ദ്ര, പ്രൊജക്റ്റ്‌ ഡയറക്ടർ അക്‌സെപ്റ് IRCA പുന്നപ്ര 
എന്നിവർ സംസാരിച്ചു. 
സെൻ്റ ജോസഫ് കോളേജ് ഓഫ്  കമ്മ്യൂണിക്കേഷനിലെ വിദ്യാർത്ഥികൾ ബോധവത്ക്കരണ സ്കിറ്റ് അവതരിപ്പിച്ചു. 
" നിത്യഹരിത ജീവിതം, ലഹരി രഹിത ജീവിതം " എന്ന വിഷയത്തിൽ യുവാക്കൾക്കായി നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ  അജ്നാൻ മുഹമ്മദ്‌ 
ഒന്നാം സ്ഥാനവും ബിലാൽ നജ്മുദീൻ രണ്ടാം സ്ഥാനവും നേടി. സമ്മാനാർഹരായവർക്ക് പുരസ്ക്കാര വിതരണം നടത്തി. ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, വിവിധ വകുപ്പ് ജീവനക്കാർ  പൊതുജനങ്ങൾ ഉൾപ്പടെ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി.

date