Skip to main content

'കാര്‍ഷികം' ചാനല്‍ ലോഞ്ചിങ്ങ് ഇന്ന്

മലപ്പുറം ജില്ലാ അഗ്രികള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയുടെ (ആത്മ) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘കാര്‍ഷികം’ യൂട്യൂബ് ചാനല്‍ ലോഞ്ചിങ് ഇന്ന് (ജൂണ്‍ 28) രാവിലെ 10 മണിക്ക് ജില്ലാ പ്ലാനിങ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ലോഞ്ചിങ് നിര്‍വഹിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്താഭിമുഖ്യത്തില്‍ സുസ്ഥിര കാർഷിക വികസനത്തിനായി പ്രവര്‍ത്തിക്കുന്ന പദ്ധതിയാണ് ആത്മ. ജില്ലയിലെ കര്‍ഷകര്‍ക്ക് വിവിധ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുകയും മാതൃകാ കര്‍ഷകരെ പരിചയപ്പെടുത്തുകയും  കൃഷി സംബന്ധിയായ അറിയിപ്പുകള്‍ നല്‍കുകയും ചെയ്യുന്ന പരിപാടികള്‍ പ്രക്ഷേപണം ചെയ്യുകയാണ് ചാനലിന്റെ ഉദ്ദേശ്യം.

date