Skip to main content

ഭവന നിര്‍മാണ ബോര്‍ഡിന്റെ പദ്ധതികളിലേക്ക് അപേക്ഷിക്കാം

സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ മലപ്പുറം ഡിവിഷൻ ഓഫീസ് വഴി  നടപ്പിലാക്കുന്ന വിവിധ ഭവന നിര്‍മാണ പദ്ധതികളിലേക്ക് അപേക്ഷിക്കാം. ദുർബ്ബല / താഴ്ന്ന വരുമാനക്കാർക്കുള്ള ‘ഗൃഹശ്രീ ഭവന പദ്ധതി’, ഇടത്തരം വരുമാനക്കാർക്കുള്ള 'ലോൺ ലിങ്ക്ഡ് സബ്സിഡി സ്‌കീം', സർക്കാർ / അർധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള 'വായ്പാ പദ്ധതി’ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. www.kshb.kerala.gov.in എന്ന വെബ‍്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.  ജൂലൈ 31 നകം അപേക്ഷ സമര്‍പ്പിക്കണം.
ഗൃഹശ്രീ ഭവന പദ്ധതി പ്രകാരം സ്പോൺസർഷിപ്പിനായി അപേക്ഷ സമർപ്പിക്കുന്ന വ്യക്തികൾ / സംഘടനകൾ ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് ഭവന നിര്‍മാണ ബോർഡിന്റെ മലപ്പുറം കോട്ടപ്പടിയിലുള്ള ഡിവിഷൻ ഓഫീസിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ 0483-2735003 എന്ന നമ്പറിൽ ലഭിക്കും.

date