Skip to main content

മികവ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം: സംസ്ഥാന തല ഉദ്ഘാടനം നാളെ താനൂരില്‍

പത്താംതരം പരീക്ഷയില്‍ ഉന്നത വിജയം നേടിയ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് മത്സ്യഫെഡ് നല്‍കുന്ന ‘മികവ്’ വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂണ്‍ 29 ശനി) നടക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് താനൂര്‍ വ്യാപരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന കായിക, വഖഫ്, ഹജ്ജ് തീര്‍ത്ഥാടന  വകുപ്പ് മന്ത്രി  വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. 2023-24 അധ്യയന വര്‍ഷത്തില്‍  എസ്എസ്എല്‍സി/ പ്ലസ്ടു/വി.എച്ച്.എസ്.ഇ/ സി.ബി.എസ്.ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ്/ എ വണ്‍‌ കരസ്ഥമാക്കിയ, മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള മത്സ്യതൊഴിലാളി വികസനക്ഷേമ സഹകരണ  സംഘങ്ങളില്‍ അംഗങ്ങളായ  മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ചടങ്ങില്‍ മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ അധ്യക്ഷത വഹിക്കും.

date