Skip to main content

എ.ഐ.ഐ.സി. ഹയര്‍ ട്രെയിന്‍ ഡിപ്ലോയ്: ജൂലൈ അഞ്ചു വരെ അപേക്ഷിക്കാം

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍  പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ ഹയര്‍ ട്രെയിന്‍ ഡിപ്ലോയ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ജൂലൈ അഞ്ചു വരെ നീട്ടി. ഐ.ഐ.ഐ.സി.യുടെ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് പരീക്ഷ എഴുതി വിജയിക്കുന്ന 75 പേര്‍ക്ക്  ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍   എന്‍ജിനീയര്‍മാരായി സ്ഥിര നിയമനം ലഭിക്കുന്ന പദ്ധതിയാണ് ഹയര്‍ ട്രെയിന്‍ ഡിപ്ലോയ്. ബിടെക്/ബി.ഇ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ രണ്ടാം വാരമായിരിക്കും പരീക്ഷ.
തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്കു ഒരു വര്‍ഷമോ ആറു മാസമോ ദൈര്‍ഘ്യമുള്ള പരിശീലനം നല്‍കും. പരിശീലന ഫീസ് യുഎല്‍സിസിഎസ് വഹിക്കും. ആറു മാസത്തെ പരിശീലനത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസം തോറും 15,000 രൂപയും ഒരുവര്‍ഷത്തെ പരിശീലനത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപയും സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. അപേക്ഷകര്‍ക്ക് 2024 മെയ് 31 നു 24 വയസ്സ് കവിയരുത്. അപേക്ഷഫീസ് 600 രൂപ. അപേക്ഷ www.iiic.ac.in വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി നല്‍കണം. വിവരങ്ങള്‍ക്ക് -8078980000.

date