Skip to main content

അരൂര്‍-തുറവൂര്‍ ദേശീയപാത സഞ്ചാര യോഗ്യമാക്കണം- ജില്ല പഞ്ചായത്ത് പ്രമേയം പാസാക്കി

ആലപ്പുഴ: അരൂര്‍-തുറവൂര്‍ ഉയരപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തകര്‍ന്ന ദേശീയപാത അടിയന്തിരമായി റീടാറിംഗ് നടത്തി സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രമേയം പാസാക്കി. ഉയരപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ദേശീയപാതയില്‍ കുഴികള്‍ രൂപപെടുകയും യാത്രാക്ലേശവും അപകടങ്ങളും ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തകര്‍ന്ന ദേശീയപാത അടിയന്തിരമായി റീടാറിംഗ് നടത്തി സഞ്ചാര യോഗ്യമാക്കുന്നത് സംബന്ധിച്ച് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ് പ്രമേയം അവതരിപ്പിച്ചത്. പത്തിയൂര്‍ ഡിവിഷന്‍ അംഗം കെ.ജി. സന്തോഷ് പിന്തുണച്ചു.
 
കോമളപുരം സ്പിന്നേഴ്‌സ് ഉടമസ്ഥതയിലുള്ള സ്ഥലം ലീസിന് എടുത്ത് കേരള ബ്ലാസ്റ്റേഴ്‌സുമായി സഹകരിച്ച് കായിക പരിശീലനം നല്‍കുന്ന പദ്ധതി ആവിഷ്‌കരിക്കുന്നതുളള പ്രമേയം ആര്യാട് ഡിവിഷന്‍ അംഗം അഡ്വ. ആര്‍. റിയാസ് അവതരിപ്പിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം.വി. പ്രിയ പിന്തുണച്ചു. സ്ഥലം ഉപയോഗയോഗ്യമാക്കി പ്രദേശത്തെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും പ്രദേശവാസികള്‍ക്കും കായികപരിശീലനം നല്‍കുന്നതിന് ഉപകരിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

 

date