Skip to main content

ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

അപ്പർ പ്രൈമറി സ്കൂൾ ഹിന്ദി അധ്യാപക ട്രെയിനിങ് യോഗ്യതയായ രണ്ട് വർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി പ്രചാര സഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകളോ ഡിഗ്രിയോ വിജയിച്ചവർ എന്നിവയുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 17നും 35നും ഇടയ്ക്ക്. പട്ടികജാതി, പട്ടികവർഗക്കാർക്കും പിന്നോക്ക വിഭാഗക്കാർക്കും സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. അവസാന തീയതി ജൂലൈ 10.  അപേക്ഷ സമർപ്പിക്കേണ്ട വിലാസംപ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ പത്തനംതിട്ട ജില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547126028, 04734296496.

പി.എൻ.എക്സ്. 2615/2024

date