Skip to main content

എ.എന്‍.എം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സിങ് ട്രെയിനിങ് സെന്ററില്‍ 2024-2026 വര്‍ഷത്തെ എ.എന്‍.എം കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ സ്ഥിരതാമസക്കാരാകണം. പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. 2024 ഡിസംബര്‍ 31 ന് 17 വയസ്സ് തികയണം, 35 വയസ്സ് കവിയരുത്. ഉയര്‍ന്ന പ്രായപരിധിയില്‍ ഒ.ബി.സി ക്കാര്‍ക്ക് മൂന്നും എസ്.സി/ എസ്.ടിക്കാര്‍ക്ക് അഞ്ചും വയസ്സ് ഇളവുണ്ട്. അപേക്ഷഫോമും പ്രോസ്‌പെക്ടസും www.dhs.kerala.gov.in-ല്‍ ലഭിക്കും. എസ്.സി / എസ്.ടിക്കാര്‍ക്ക് 75 രൂപയും മറ്റുള്ളവര്‍ക്ക് 200 രൂപയും 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് ഒറിജിനല്‍ ചലാന്‍ സഹിതം, പൂരിപ്പിച്ച അപേക്ഷ ജൂലൈ ആറിന് വൈകീട്ട് അഞ്ചിന് മുമ്പ് ഓഫീസില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിസമയങ്ങളില്‍  ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 04922 217241.

date