Post Category
വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
സമഗ്രശിക്ഷാ കേരള എറണാകുളം ജില്ലാ കാര്യാലയത്തിന്റെ ഔദ്യോഗിക യാത്രകള്‍ക്കായി ഒരു വാഹനം (ടാക്സി പെര്‍മിറ്റുള്ള സെവന് സീറ്റര്‍) പ്രതിമാസ വാടക അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിന് താത്പര്യമുള്ള വാഹന ഉടമകള്‍ / സേവനദാതാക്കളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് കരാര്‍ കാലാവധി.
നിശ്ചിത മാതൃകയിലുള്ള പ്രഫോര്‍മയില്‍ സീല്‍ ചെയ്ത കവറില്‍ ക്വട്ടേഷന്‍ ജൂലൈ 5 ഉച്ചകഴിഞ്ഞ് 3നകം സമര്‍പ്പിക്കണം. കരാറിന്റെ വിശദാംശങ്ങള്‍ എറണാകുളം സൗത്ത് എസ്.ആര്.വി എല്‍.പി സ്കൂളിലുള്ള സമഗ്ര ശിക്ഷാ കേരള എറണാകുളം ജില്ലാകാര്യാലയത്തില്‍ നിന്നും ലഭിക്കും.
date
- Log in to post comments