Skip to main content

കെല്‍ട്രോണ്‍ ജേണലിസം പഠനത്തിന് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസത്തില്‍ 2024 -25 ബാച്ചിലേക്ക് ജൂലൈ 10 വരെ അപേക്ഷിക്കാം. കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയില്‍ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമ സ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. കൂടാതെ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  പ്ലേസ്‌മെന്റ്  അസിസ്റ്റന്‍സും നല്‍കും. ഉയര്‍ന്ന പ്രായ പരിധി 30 വയസ്. ക്ലാസുകള്‍ ജൂലൈ മാസത്തില്‍ ആരംഭിക്കും. ഫോണ്‍: 954495 8182. വിലാസം: കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്ങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് , കോഴിക്കോട്. 673 002.

date