Skip to main content

സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണം: ജീവനക്കാരുടെ കൂട്ടയോട്ടവും സെമിനാറും ശനിയാഴ്ച്ച

 

ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തിന്റെ ഭാഗമായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ ഓഫീസ് 
സംഘടിപ്പിക്കുന്ന ജീവനക്കാരുടെ കൂട്ടയോട്ടവും സെമിനാറും സംഘടിപ്പിക്കും. കൂട്ടയോട്ടം ശനിയാഴ്ച്ച(ജൂണ്‍ 29) രാവിലെ 10ന് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ് ഫ്‌ളാഗ് ഓഫ് ചെയ്യും. സംരംഭകനും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂര്‍ മുഖ്യ അതിഥിയായിരിക്കും.

ജില്ലാ പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സെമിനാറില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പി.ജി.ശങ്കരന്‍, മിനിസ്ട്രി ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്റ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ അഡൈ്വസര്‍ ജോസഫ്.സി.എഫ് എന്നിവര്‍ പങ്കെടുക്കും.

date