Skip to main content

ഐ ഐ ഐ സി ഹയര്‍ ട്രെയിന്‍ ഡിപ്ലോയ് പരിശീലനം;അപേക്ഷാ തീയതി നീട്ടി

 

സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍  പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ(ഐ ഐ ഐ സി)  ഹയര്‍ ട്രെയിന്‍ ഡിപ്ലോയ് പദ്ധതിയിലേക്ക്  അപേക്ഷിക്കുവാനുള്ള  തീയതി ജൂലൈ അഞ്ചു വരെ നീട്ടി.  ഐ ഐ ഐ സി യുടെ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് (എടിഇ) പരീക്ഷ എഴുതി വിജയിക്കുന്ന 75 പേര്‍ക്ക്  ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍  എന്‍ജിനീയര്‍മാരായി സ്ഥിര നിയമനം ലഭിക്കുന്ന  പദ്ധതിയാണ് ഹയര്‍ ട്രെയിന്‍ ഡിപ്ലോയ്. ബിടെക്/ബിഇ സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ വിജയിച്ചവര്‍ക്ക്  അപേക്ഷിക്കാം. ജൂലൈ രണ്ടാം വാരമായിരിക്കും പരീക്ഷ. 

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷമോ ആറു മാസമോ ദൈര്‍ഘ്യമുള്ള പരിശീലനം ഐ ഐ ഐ സി നല്‍കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലന ഫീസ് യു എല്‍സിസിഎസ് വഹിക്കും. ആറു മാസത്തെ പരിശീലനത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസം തോറും 15,000 രൂപയും, ഒരു വര്‍ഷത്തെ പരിശീലനത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്   20,000 രൂപയും സ്‌റ്റൈപ്പന്‍ഡ്  ലഭിക്കും. പരിശീലന ശേഷം യു എല്‍ സി സി  എസ്  തൊഴിലിടങ്ങളിലേക്ക് വിന്യസിക്കപ്പെടുമ്പോള്‍ ശമ്പള വര്‍ദ്ധന ഉണ്ടായിരിക്കും. 

അപേക്ഷിക്കുന്നവര്‍ക്കു 2024 മെയ് 31 നു 24 വയസ് കവിയരുത്. അപേക്ഷഫീസ് 600 രൂപ. ഹയര്‍ ട്രെയിന്‍ ഡിപ്ലോയ് കൂടാതെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലേക്കും ആറു മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ പരിശീലനങ്ങളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പരിശീലന പരിപാടികളുടെ വിശദ വിവരങ്ങള്‍ ചുവടെ. അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുവാന്‍ വെബ്‌സൈറ്റ് (www.iiic.ac.in) സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ ആയി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ജൂലൈ 5. ഫോണ്‍: 8078980000

date