Skip to main content

വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

 

2022-24 അദ്ധ്യയന വര്‍ഷം എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി/ പ്ലസ് ടു/ ഡിഗ്രി/ പി.ജി/ പ്രൊഫഷണല്‍ ഡിഗ്രി പരീക്ഷകളില്‍ ആദ്യ ചാന്‍സില്‍ ഉന്നതവിജയം കരസ്ഥമാക്കിയ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് വേണ്ട ഏറ്റവും കുറഞ്ഞ യോഗ്യത ചുവടെ: ഏതെങ്കിലും വിഷയത്തില്‍ ഡി ഗ്രേഡ് ഉള്ളവരെ അവാര്‍ഡിന് പരിഗണിക്കുന്നതല്ല.  

എസ്.എസ്.എല്‍.സി. 6ബി., 4സി. ഗ്രേഡുകള്‍, സി.ബി.എസ്.ഇ.(10) 3ബി., 2സി, ഗ്രേഡുകള്‍, പ്ലസ് ടു - 4ബി, 2സി ഗ്രേഡുകള്‍, ഡിഗ്രി ഫസ്റ്റ് ക്ലാസ്, പോസ്റ്റ് ഗ്രാഡുവേഷന്‍ - ഫസ്റ്റ് ക്ലാസ്.

നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി./ പ്ലസ് ടു/ ഡിഗ്രി/ പി.ജി/ പ്രൊഫഷണല്‍ ഡിഗ്രി എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, വിദ്യാര്‍ത്ഥിയുടെ പേരിലുള്ള ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ 31-ന് മുമ്പ് മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ, ആലുവ / ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ലഭിച്ചിരിക്കണം. ഇത് സംബന്ധിച്ച വിശദവിവരങ്ങളും അപേക്ഷാഫോമും മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നിന്നോ, ആലുവ / ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നോ ലഭിക്കും.

date