Skip to main content

ലേലം

 

ഇടപ്പള്ളി സോഷ്യല്‍ ഫോറസ്ട്രി സെന്‍ട്രല്‍ റീജിയണിനു കീഴില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫോറസ്റ്റ് ഓഫീസ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തെ 6 മരങ്ങള്‍ മുറിച്ച് നീക്കം ചെയ്തു കൊണ്ടു പോകുന്നതിനുള്ള അവകാശം ഡിപ്പോ ലേല വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി എറണാകുളം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ പരസ്യമായി ദര്‍ഘാസ്/ലേലത്തില്‍ വില്‍ക്കുന്നു.

ദര്‍ഘാസ്/ലേല സ്ഥലം: ഇടപ്പള്ളി സോഷ്യല്‍ ഫോറസ്ട്രി കോമ്പൗണ്ട്.  ദര്‍ഘാസ് ഫോറം ജൂലൈ 12 വരെ സ്വീകരിക്കും. മേല്‍ തീയതിയില്‍ ലേലം നടക്കാതെ വന്നാല്‍ പകരം ലേല തീയതി ജൂലൈ 19  & ജൂലൈ 25 വൈകിട്ട് മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ എറണാകുളം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്നോ (ഫോണ്‍: 0484-2344761), എറണാകുളം സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസില്‍ നിന്നോ (ഫോണ്‍: 8547603736 ) പ്രവൃത്തി ദിവസങ്ങളില്‍ പ്രവൃത്തി സമയത്ത് ലഭ്യമാണ്.

date