Skip to main content

പാരാമെഡിക്‌സ് ട്രെയിനി

പട്ടികവര്‍ഗ വികസന വകുപ്പ് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി നിയമനത്തിനായി അര്‍ഹരായ പട്ടികവര്‍ഗ വിഭാഗക്കാരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  നഴ്‌സിങ് ഉള്‍പ്പെടെയുള്ള വിവിധ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവരെ പ്രാഖമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ പാരാമെഡിക്കല്‍ കോളേജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്ന പദ്ധതിയാണ് ട്രൈബല്‍ പാരാമെഡിക്‌സ്.
അപേക്ഷകര്‍ നഴ്‌സിങ്, ഫാര്‍മസി, മറ്റ് പാരാമെഡിക്കല്‍ കോഴ്‌സ് ബിരുദം/ ഡിപ്ലോമയുള്ള 21നും 35 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.  നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂലൈ ആറിന് വൈകിട്ട് അഞ്ച് മണിക്കകം ഐ ടി ഡി പി ഓഫീസില്‍ സമര്‍പ്പിക്കണം.  അപേക്ഷയുടെ മാതൃക ഐ ടി ഡി പി ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളിലും www.stdd.kerala.gov.in ലും ലഭിക്കും.  ഫോണ്‍: 0497 2700357.

date