Skip to main content

സിവിൽ സർവീസസ് വിജയികളെ അനുമോദിക്കുന്നു

        2023- ലെ സിവിൽ സർവീസ് പരീക്ഷയിലും (54 പേർ)  ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിലും (3 പേർ) കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ നിന്നും പരിശീലനം നേടി വിജയിച്ച മലയാളികളായി 57 വിദ്യാർഥികളെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ അനുമോദിക്കുന്നു. ജൂലൈ രണ്ടിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വജയൻ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ഡോ. വി.വേണു, സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക് ദർവേഷ് സഹേബ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്, സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരള ഡയറക്ടർ സുധീർ കെ. തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്സ്. 2627/2024

date