Skip to main content

വന്യമൃഗ ശല്യം: മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച വരുത്തരുത്

വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് ജില്ലാ കളക്ടര്‍. വന്യജീവികള്‍ ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ പൊതുജനങ്ങള്‍ക്ക് കൃത്യമായി വിവരം നല്‍കണം. ഉച്ചഭാഷിണി, പോലീസ്-ഫോറസ്റ്റ് സംവിധാനങ്ങള്‍, പ്രാദേശിക വാര്‍ത്ത ചാനലുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. മൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള പൊതുജനങ്ങളുടെ ഇടപെടലുകള്‍ തടയാന്‍ ബോധവത്ക്കരണം നടത്തണം. വനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍ ജനവാസ കേന്ദ്രങ്ങളിലെത്തി കൃത്യമായ ബോധവത്ക്കരണം നല്‍കുന്നതിന് ഡിഎഫ്ഒ, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവര്‍ നടപടികള്‍ സ്വീകരിക്കണം.

കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എ.ഡി.എം കെ ദേവകി, സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് പി.ആര്‍ രത്നേഷ്, വിവിധ വകുപ്പ് ജില്ലാതല മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date