Skip to main content

മാനേജര്‍ നിയമനം

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ  മാനേജര്‍ (പേഴ്സണല്‍ ആന്റ് അഡ്മിനിസ്ട്രേഷന്‍) തസ്തികയില്‍ ഓപ്പൺ വിഭാഗത്തിന്  സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം: 77200-140500 രൂപ) നിലവിലുണ്ട്. മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങിലുള്ള  ഫസ്റ്റ്ക്ലാസ് ബി.ടെക്/ ബി.ഇ ബിരുദം,   എം.ബി.എ (എച്ച്.ആര്‍)/ പി.ജി.ഡി.എം- റഗുലര്‍ എന്നിവയാണ് യോഗ്യത. ഒരു അംഗീകൃത വ്യവസായ സ്ഥാപനത്തിൽ എട്ടു വര്‍ഷത്തെ  പ്രവൃത്തി പരിചയവും വേണം. പ്രായം 18 നും 45 നും മധ്യേ.  തല്പരരായ ഉദ്യോഗാർഥികൾ ജൂലൈ 10 നു മുമ്പ് ബന്ധപ്പെട്ട  പ്രൊഫഷണൽ  & എക്സിക്യൂട്ടീവ്  എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ  പേര് രജിസ്റ്റർ  ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2312944.

 

date