Skip to main content

നഴ്സിങ് കോഴ്സ് പ്രവേശനം

ഗവ. നഴ്സിങ് കോളേജുകളില്‍ 2024-2027 വർഷത്തേക്കുള്ള ജനറൽ നഴ്സിങ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  സയൻസ് (ബയോളജി-കെമിസ്ട്രി-ഫിസിക്സ്) ഐച്ഛിക വിഷയമെടുത്ത് 40% മാർക്കോടെ പ്ലസ്ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം.  എസ്.സി/എസ്.ടി വിഭാഗത്തിൽ നിന്നുള്ളവർക്ക് പാസ് മാർക്ക് മതി. സയൻസ് വിഷയത്തിൽ പഠിച്ചവരുടെ അഭാവത്തിൽ ഇതര ഗ്രൂപ്പുകാരേയും പരിഗണിക്കും. അപേക്ഷഫോറവും പ്രോസ്പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റിൽ (www.dhskerala.gov.in) ലഭിക്കും. ജൂലൈ ആറ് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04832760007.

date