Skip to main content

സ്‌പോര്‍ട്‌സ് അക്കാദമി സെലക്‍ഷന്‍

മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോട്ടപ്പടി  ഫുട്‌ബോള്‍ അക്കാദമിയിലേക്ക്  കുട്ടികളെ  തിരഞ്ഞെടുക്കുന്നു. ജൂലൈ ഏഴിന് രാവിലെ എട്ടു മണിക്ക് മലപ്പുറം കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് സെലക്‍ഷന്‍. 2011, 2012, 2013, 2014 വര്‍ഷത്തില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള  കുട്ടികള്‍  വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി രക്ഷിതാക്കളോടൊപ്പം ഫുട്‌ബോള്‍ കിറ്റ് സഹിതം അന്നേ ദിവസം രാവിലെ എട്ടു മണിക്ക് ഹാജരാവണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 6282133943.

 

date