ഹയര്‍സെക്കണ്ടറി ഡി ഡി കെ. ആര് മണികണ്ഠന് യാത്രയയപ്പ്
ഹയര്‍സെക്കണ്ടറി പരീക്ഷാവിഭാഗം ജോയിന്റ് ഡയറക്ടറായി തിരുവനന്തപുരത്തേക്ക് സ്ഥലംമാറിപ്പോകുന്ന ഹയര്‍സെക്കണ്ടറി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ആര്. മണികണ്ഠന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബാബു മഹേശ്വരി പ്രസാദ് അധ്യക്ഷത വഹിച്ചു. പുതിയ ഹയര്‍സെക്കണ്ടറി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ആര് രാജേഷ്, വി. എച്ച് . എസ് . ഇ അസി. ഡയറക്ടര്‍ ഉദയകുമാരി, ഡയറ്റ് പ്രിന്‍സിപ്പല്‍ വി വി പ്രേമരാജന്‍, എസ് എസ് കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. കെ വി ദീപേഷ്. ഡോ. പി കെ സഭിത്ത്, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ കെ സി സുധീര്‍, കൈറ്റ് കോര്‍ഡിനേറ്റര്‍ കെ സുരേന്ദ്രന്, ഹയര്‍സെക്കണ്ടറി ജില്ലാ കോര്‍ഡിനേറ്റര്‍ അനുപ് കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ബി പി സി മാര്‍ എന്നിവര്‍ സംബന്ധിച്ചു.
- Log in to post comments