Skip to main content

വായനാപക്ഷാചരണം: ജില്ലാതല സമാപനം ഇന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും

ജൂണ്‍ 19 മുതല്‍ ജില്ലയില്‍ നടന്നു വരുന്ന വായനാപക്ഷാചരണ പരിപാടികള്‍ ഇന്ന് (ജൂലൈ ഏഴ്) സമാപിക്കും. വാരാചണ സമാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 9.30 ന് തിരൂര്‍ തുഞ്ചന്‍ പറമ്പിലെ തുഞ്ചന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും.  
മലപ്പുറം ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്,  പൊതുവിദ്യാഭ്യാസം തുടങ്ങി വിവിധ വകുപ്പുകളുടെയും സാക്ഷരതാ മിഷൻ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ തുടങ്ങിയവയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് മുഖ്യാതിഥിയാവും. മലയാളം സര്‍വകലാശാല മുന്‍ വി.സി ഡോ. അനില്‍ വള്ളത്തോള്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. തിരൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എ.പി നസീമ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ്, വാര്‍ഡ് കൗണ്‍സിലര്‍ ഷബീറലി നെടുംപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date