Skip to main content

യുവജന കണ്‍വെന്‍ഷന്‍ നാളെ

 

                നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന ജില്ലാ യുവജന കണ്‍വെന്‍ഷനും മികച്ച യൂത്ത് ക്ലബിനുള്ള ജില്ലാതല പുരസ്‌കാര വിതരണവും നവംബര്‍ 29ന് രാവിലെ 11ന് കല്‍പ്പറ്റ ഹോട്ടല്‍ ഗ്രേസ് റസിഡന്‍സി ഹാളില്‍ നടക്കും. ജില്ലാ യുവജന കണ്‍വെന്‍ഷന്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.  മികച്ച യൂത്ത് ക്ലബിനുള്ള ജില്ലാതല പുരസ്‌കാരം റിപ്പണ്‍ സമന്വയം സാംസ്‌കാരിക വേദി ആന്‍ഡ് ഗ്രന്ഥാലയത്തിന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് സമ്മാനിക്കും.  കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി അദ്ധ്യക്ഷയാകും.  രാവിലെ 9.30 മുതല്‍ കേന്ദ്ര സംഗീത നാടക വിഭാഗത്തിന്റെ ബോധവല്‍കരണ കലാപരിപാടികള്‍ നടക്കും.

date