Post Category
വായന പക്ഷാചരണ സമാപനം
മാനന്തവാടി പഴശ്ശിഗ്രന്ഥാലയത്തിലെ വായന പക്ഷാചരണ പരിപാടിയുടെ സമാപന സമ്മേളനം ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീര്‍ ഉല്‍ഘാടനം ചെയ്തു. എഴുത്തുകാരി ഷീല ടോമി മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എ.വി മാത്യു ഗ്രന്ഥാലോകം ക്യാമ്പയിന് ഉല്‍ഘാടനം ചെയ്തു. വായന പക്ഷാചരണത്തിന്റെ ഭാഗമായി വായനക്കാര്‍ ആവശ്യപ്പെട്ട ഇരുപത്തിമൂന്ന് പുതിയ പുസ്തകങ്ങള്‍ ഗ്രന്ഥാലയം വാങ്ങി. പ്രദര്‍ശനത്തിന് വച്ച പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് വിതരണം ചെയ്തു. പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് എസ്.ജെ വിനോദ് കുമാര്‍ അധ്യക്ഷനായിരുന്നു. ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സികുട്ടീവ് അംഗം പി.സുരേഷ് ബാബു, ഷാജന് ജോസ്, ജിലിന്‍ ജോയി, അഭിനന്ദ് എസ് ദേവ്, കെ.രാമനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments