Post Category
വിദ്യാഭ്യാസ വകുപ്പ് ഫയല്‍ അദാലത്ത്: പരാതികള്‍ ജൂലൈ 20 വരെ നല്‍കാം
ആലപ്പുഴ: ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ല വിദ്യാഭ്യാസ ഓഫീസ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസ് തലങ്ങളില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. 2023 ഡിസംബര്‍ 31 നുള്ളില്‍ ആരംഭിച്ചതും ഇപ്പോഴും തീര്‍പ്പാക്കാതെ അവശേഷിക്കുന്നതുമായ ഫയലുകള്‍ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട ഡി.ഡി.ഇ, ഡി.ഇ.ഒ/എ.ഇ.ഒ. ഓഫീസുകളില്‍ ജൂലൈ 20 വരെ നല്‍കാം. കോടതികളുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ അദാലത്തില്‍ പരിഗണിക്കുന്നതല്ല. ആലപ്പുഴ ജില്ല ഉള്‍പ്പെടുന്ന മേഖലാ ഫയല്‍ അദാലത്ത് ഓഗസ്റ്റ് അഞ്ചിന് കൊല്ലം തങ്കശേരി സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും.
date
- Log in to post comments