Skip to main content

നെഹ്‌റു യുവകേന്ദ്ര ബ്ലോക്ക് തല സ്‌പോര്‍ട്‌സ് സമാപിച്ചു

 

                 നെഹ്‌റു യുവകേന്ദ്ര വയനാടും ചാന്‍സിലേഴ്‌സ് ക്ലബ്ബും സംയുക്തമായ് നടത്തുന്ന ബ്ലോക്ക് തല സ്‌പോര്‍ട്‌സ് മീറ്റ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായ് നടന്ന സ്‌പോര്‍ട്‌സ് മീറ്റില്‍ മാനന്തവാടി പനമരം ബ്ലോക്കിലെ വിവിധ ടീമുകള്‍ പങ്കെടുത്തു. വോളിബോള്‍ ടൂര്‍ണമെന്റില്‍ ഉദയ പാപ്ലശ്ശേരിയും, ബാഡ്മിന്റണില്‍ വെള്ളമുണ്ട ചാന്‍സിലേഴ്‌സിലെ ഗോഡ്‌സന്‍, അക്‌സിര്‍ എന്നിവരും. ഫുട്‌ബോളില്‍ ചാന്‍സിലേഴ്‌സ് വെള്ളമുണ്ടയും വിജയിച്ചു. തുടര്‍ന്ന് നടന്ന സമാപന സെക്ഷനില്‍  വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി രണ്ട് ശ്രീ.ആന്‍ഡ്രൂസ് ജോസഫ്, വാര്‍ഡ് മെമ്പര്‍ ശ്രീ.ജോണി, ശ്രീ.മുരളി മാസ്റ്റര്‍, മാനന്തവാടി എന്‍.വൈ.വി ശ്രീ. ഇയാസ്.എ ,ചാന്‍സിലേഴ്‌സ് ക്ലബ്ബ് പ്രസിരണ്ട് ശ്രി.അസീസ്.ടി, സെക്രട്ടറി ശ്രീ.റഫീഖ്.കെ, ശ്രീ. ഇക്ബാല്‍, ശ്രീ. ഹമീദ്, ശ്രീ. സാലിം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും ട്രോഫിയും നല്‍കി.

date