Skip to main content

പി.ജി നഴ്സിങ് കോഴ്സ്:  സംവരണ ആനുകൂല്യ സർട്ടിഫിക്കറ്റുകൾ

        ബിരുദാനന്തര ബിരുദ നഴ്സിങ് കോഴ്സുകളിലേക്കുള്ള പരീക്ഷാ/ പ്രവേശന നടപടികൾ ആരംഭിക്കുന്ന സാഹചര്യത്തിൽ സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ സംവരണ/ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി  ഓൺലൈൻ അപേക്ഷയോടൊപ്പം തന്നെ കാറ്റഗറി/ സംവരണം/ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളും നിശ്ചിത തീയതിക്കകം അപ്‌ലോഡ്‌ ചെയ്യണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.

വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, മറ്റർഹ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വിദ്യാഭ്യാസാനുകൂല്യങ്ങൾ ലഭിക്കുന്നതിന് ജാതി/ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും, മിശ്ര വിവാഹിതരുടെ മക്കൾക്ക് (എസ്ഇബിസി/ ഒഇസി) ഫീസാനുകൂല്യം ലഭിക്കുന്നതിന് വില്ലേജ് ഓഫീസിൽ നിന്നുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (മിശ്രവിവാഹിതരിൽ ഒരാൾ എസ്‌സി/എസ്ടി വിഭാഗത്തിൽപ്പെട്ടയാളാണെങ്കിൽ അവരുടെ മക്കൾക്ക് എസ്‌സി/എസ്ടി വിഭാഗങ്ങൾക്കു ലഭ്യമാകുന്ന ഫീസാനുകൂല്യങ്ങൾ ലഭിക്കുന്നതിന് തഹസിൽദാർ നൽകുന്ന മിശ്രവിവാഹ സർട്ടിഫിക്കറ്റ് വാങ്ങണം), നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (സ്കൂൾ സർട്ടിഫിക്കറ്റ്/ ജനന സർട്ടിഫിക്കറ്റിൽ ജനന സ്ഥലം രേഖപ്പെടുത്താത്തവർക്ക് മാത്രം), ഇഡബ്ല്യൂഎസ് സർട്ടിഫിക്കറ്റ് എന്നിവ മുൻകൂർ വാങ്ങിവയ്ക്കണം. ഓൺലൈൻ അപേക്ഷയോടൊപ്പം നിശ്ചിത തീയതിയ്ക്കകം ഓൺലൈനായി  സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ സംവരണാനുകൂല്യം അനുവദിക്കുന്നതിന് പരിഗണിക്കൂ.

പി.എൻ.എക്സ്. 2825/2024

date