Post Category
നടാൽ അടിപ്പാത: മന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ടു
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നടാൽ ഭാഗത്ത് അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളിയുടെ നേതൃത്വത്തിൽ പ്രദേശവാസി പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.
കണ്ണൂർ തലശ്ശേരി റൂട്ടിൽ കണ്ണൂർ എസ് എൻ കോളേജ്, തോട്ടട, നടാൽ ഭാഗങ്ങളിലൂടെ വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിൽ തലശ്ശേരി ഭാഗത്തേക്ക് പ്രവേശിക്കുന്നതിന് നടാൽ ഭാഗത്ത് അടിപ്പാത വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പ്രദേശവാസികളുടെ പ്രതിനിധികളായ പി പ്രകാശൻ, കെ പ്രദീപൻ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
date
- Log in to post comments