Skip to main content

തൊഴില്‍ അധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കളമശ്ശേരി മേഖല കേന്ദ്രത്തിലും കോതമംഗലം ഉപകേന്ദ്രത്തിലും 2024 ആഗസ്റ്റ് മാസം ആദ്യവാരം ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവണ്മെന്റ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പിജിഡിസിഎ), കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഡിപ്ലോമ ഇന്‍ ആപ്ലിക്കേഷനില്‍ (സോഫ്‌റ്റ്വെയര്‍) (ഡിസിഎ(എസ്)), ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആ9്‌റ് നെറ്റ് വര്‍ക്ക് മെയി9്‌റന9സ് , അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് ഡിസിഎ, ഹാര്‍ഡ്‌വെയര്‍ കോഴ്സുകള്‍ക്കും പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിസിഎ(S) കോഴ്സിനും ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പിജിഡിസിഎ കോഴ്സിനും ചേരാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. എസ് സി/എസ്.ടി/ഒബിസി നിയമാനുസൃത ഫീസാനുകൂല്യം ഉണ്ടായിരിക്കും. കോഴ്‌സിന്റെ സമയം, ഫീസ് തുടങ്ങിയ വിശദമായ വിവരങ്ങള്‍ക്ക് http://lbscentre.kerala.gov.in/ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടാതെ 0484 2541520, 7025310574 എന്ന നമ്പറിലും ബന്ധപ്പെടാം. 

date