Skip to main content

*മത്സ്യകൃഷി ദിനാചരണം*

 

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ എറണാകുളം ജില്ലയില്‍ ദേശീയ മത്സ്യ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി 14 ബ്ലോക്ക് പഞ്ചായത്തുകളിലായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 28 കര്‍ഷകരെ  ആദരിച്ച ചടങ്ങില്‍ മത്സ്യ കര്‍ഷകര്‍ ഉള്‍പ്പെടെ 830 പേര്‍ പങ്കെടുത്തു. മത്സ്യ കൃഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

മത്സ്യകര്‍ഷക ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മത്സ്യകര്‍ഷക അവാര്‍ഡ് വിതരണവും തിരുവന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ഈ പരിപാടിയുടെ തല്‍സമയ സംപ്രേഷണം ബ്ലോക്ക് തലത്തില്‍ നടത്തി. 

സംസ്ഥാനതല പരിപാടിയില്‍ മത്സ്യകര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവാര്‍ഡ് വിതരണം ചെയ്തു. മികച്ച രണ്ടാമത്തെ ജില്ല, മികച്ച ഓരുജല മത്സ്യകര്‍ഷകന്‍, മികച്ച പിന്നാമ്പുറ മത്സ്യകര്‍ഷകന്‍, മികച്ച സ്റ്റാര്‍ട്ട് അപ്പ്, മികച്ച ഫീല്‍ഡ് ഓഫീസര്‍, മികച്ച മത്സ്യകൃഷി കോ-ഓര്‍ഡിനേറ്റര്‍, മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ എന്നീ വിഭാഗങ്ങളിലായി ഏഴ് അവാര്‍ഡുകള്‍ ആണ് എറണാകുളം ജില്ല കരസ്ഥമാക്കിയത്.

 

date