Skip to main content

സൗരോര്‍ജ സാധ്യത പഠനം: ഊര്‍ജ ഓഡിറ്റിങ്പൂര്‍ത്തീകരിച്ചു

ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഊര്‍ജ്ജ ഓഡിറ്റിങ് പൂര്‍ത്തീകരിച്ചു. ആദ്യഘട്ടത്തില്‍ കോട്ടത്തറ, എടവക, അമ്പലവയല്‍, മീനങ്ങാടി തദ്ദേശഭരണസ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാണ് സൗരോര്‍ജ സാധ്യത പഠനവും ഊര്‍ജ്ജ ഓഡിറ്റും പൂര്‍ത്തീകരിച്ചത്. ക്യാമ്പെയിന്റെ ഭാഗമായി അംഗന്‍ജ്യോതി പദ്ധതിയില്‍ നാല് തദ്ദേശസ്ഥാപനങ്ങളിലെ 132 അങ്കണവാടികള്‍ക്ക് എനര്‍ജി മാനേജ്മെന്റ് സഹായത്തോടെ ഇന്‍ഡക്ഷന്‍ കുക്കര്‍, പാത്രങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍  വിതരണം ചെയ്തു. രണ്ടാം ഘട്ടത്തില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ ക്യാമ്പെയിന്‍ ആരംഭിച്ചു. 2050 ഓടെ സംസ്ഥാനത്ത് നെറ്റ് സീറോ കാര്‍ബണ്‍ എന്ന ലക്ഷ്യത്തിനാണ് ക്യാമ്പെയി നടപ്പാക്കുന്നത്. വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഹരിത കേരളം മിഷന്‍ റിസോര്‍സ്‌പേഴ്സണ്‍മാര്‍, എനര്‍ജി കണ്‍സല്‍ട്ടന്‍സി സര്‍വ്വേ വളണ്ടിയര്‍മാരാണ് ഓഡിറ്റ് നടത്തുന്നത്.

date