Skip to main content

ദേശീയ മത്സ്യ കർഷക ദിനം; മത്സ്യ കർഷകരെ ആദരിച്ചു

ദേശീയ മത്സ്യ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മത്സ്യ കര്‍ഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി മുഖ്യാതിഥിയായിരുന്നു.  മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന മികച്ച നാലു മത്സ്യകർഷകരെയാണ് ആദരിച്ചത്.  ‌വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍,  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഷിജി,  കോ ഓർഡിനേറ്റർ ബെൻസി,  പ്രമോട്ടർമാരായ ഷഫീർ,  ഗ്രീഷ്മ,  ഷംസീർ,  എന്നിവർ സംസാരിച്ചു.

date