Skip to main content

കീം 2024 : അപാകതകൾ പരിഹരിക്കാം

2024-25 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും ജൂലൈ 16 വരെ അവസരം. www.cee.kerala.gov.in വഴി അപാകതകൾ പരിഹരിക്കാംവിശദ വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

പി.എൻ.എക്സ്. 2868/2024

date