Skip to main content

ലക്ചറർ നിയമനം

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ കൊമേഴ്സ്, ലക്ചറർ ഇൻ ഇസ്ട്രുമെന്റേഷൻ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർഥികളിൽ നിന്ന് താത്കാലിക നിയമനം നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 12ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് വിഭാഗം ലക്ചറർ തസ്തികയിലേക്ക് കൊമേഴ്സിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം (റഗുലർ പഠനം) ആണ് യോഗ്യത. ഇൻസ്ട്രമെന്റേഷൻ  എൻജിനിയറിങ് വിഭാഗം ലക്ചറർ തസ്തികയിൽ അപേക്ഷിക്കാൻ ഒന്നാം ക്ലാസ് ബി.ഇ / ബി.ടെക്  അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. ഫോൺ: 0471-2222935, 9400006418.

പി.എൻ.എക്സ്. 2875/2024

date