Skip to main content

വിഴിഞ്ഞത്ത് മദർഷിപ്പിന് സ്വീകരണം

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പ്  സാൻഫെർണോണ്ടോയ്ക്കുള്ള സ്വീകരണ ചടങ്ങ് നാളെ (11/07) രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖഷിപ്പിംഗ് വികുപ്പ് മന്ത്രി സർബാനന്ദ സോനാ വാൾ വിശിഷ്ടാതിഥിയാകും. വിഴിഞ്ഞം തുറമുഖത്ത് സജ്ജീകരിച്ച വേദിയിൽ നടക്കുന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി ശിവൻകുട്ടികെ രാജൻകെ.എൻ ബാലഗോപാൽസജി ചെറിയാൻജി.ആർ അനിൽശശി തരൂർ എം.പി.എ റഹീം എം.പിഎം വിൻസന്റ് എം.എൽ.മേയർ ആര്യ രാജേന്ദ്രൻഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻഅദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കരൺ അദാനിപ്രദീപ് ജയരാമൻവിസിൽ എം.ഡി ദിവ്യ എസ് അയ്യർ എന്നിവർ സംബന്ധിക്കും. ചീഫ് സെക്രട്ടറി ഡോ. വി വേണു സ്വാഗതമാശംസിക്കുന്ന ചടങ്ങിൽ തുറമുഖ വകുപ്പ് പ്രൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ് റിപ്പോർട്ടവതരിപ്പിക്കും.

ഡാനിഷ് കണ്ടെയ്‌നർ ഷിപ്പ് കമ്പനി മെർസ്‌ക് ലൈനിന്റെ 'സാൻ ഫെർണാണ്ടോചൈനയിലെ ഷിയാമൻ തുറമുഖത്ത് നിന്നാണ് വിഴിഞ്ഞത്ത് ഇന്നലെ എത്തിയത്. രണ്ടായിരത്തോളം കണ്ടെയ്‌നറുകൾ കപ്പലിൽ നിന്ന് ഇറക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.

പി.എൻ.എക്സ്. 2881/2024

date