Skip to main content

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

        പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി  (വൊക്കേഷണൽ) വിഭാഗം ജൂണിൽ നടത്തിയ രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം www.keralaresults.nic.in ൽ ലഭ്യമാണ്.

        ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷ നിശ്ചിത ഫീസൊടുക്കി വിദ്യാർഥി രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് ജൂലൈ 17 നകം നൽകണം. ഉത്തരക്കടലാസിന്റെ പകർപ്പിനും അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക www.vhsems.kerala.gov.in ൽ ലഭ്യമാണ്.

പി.എൻ.എക്സ്. 2894/2024

date