Skip to main content

റിസോഴ്സ് അധ്യാപക നിയമനം: വാക് ഇൻ ഇന്റവ്യൂ ഇന്ന്

ഇംഗ്ലീഷ് എൻറിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വിവിധ ഉപജില്ലകളിലേക്ക് റിസോഴ്‌സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഇന്ന് (ജൂലൈ 12) നടക്കും.  ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും, ടി.ടി.സി/ ഡി.എഡ്/ ഡി.എൽ.എഡ്/ ബി.എഡുമാണ് യോഗ്യത. മലപ്പുറം കോട്ടപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് രാവിലെ 10 മണിക്കാണ് ഇന്റര്‍വ്യൂ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ് കോഴ്സ‌് പാസായവർക്കും, അസാപ് സ്കിൽ പരിശീലനം ലഭിച്ചവര്‍ക്കും മുൻഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734888.

date