Skip to main content

ഐ.ടി.ഐ പ്രവേശനം: അപേക്ഷിക്കാം

കോട്ടയം: തിരുവാർപ്പ് ഗവ.ഐ.ടി.ഐ യിൽ 2024-25 അധ്യയനവർഷത്തേക്ക്  പ്ലംബർ, ഇലക്ട്രീഷ്യൻ ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. അവസാനതീയതി ജൂലൈ 12. ഓൺലൈൻ അപേക്ഷകൾ തൊട്ടടുത്ത സർക്കാർ ഐ.ടി.ഐയിലെത്തി ജൂലൈ 15 നു മുമ്പ് വെരിഫിക്കേഷൻ നടത്തേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫോൺ:0481-2380404.  

 

date