Skip to main content

വാഹനം വാടകയ്ക്ക്: ക്വട്ടേഷൻ ക്ഷണിച്ചു

 

കോട്ടയം: കാർഷിക വികസന-കർഷകക്ഷേമ വകുപ്പിന്റെ കീഴിൽ കോട്ടയം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറേറ്റിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം (ജീപ്പ് /കാർ) വാടകയ്ക്ക് നൽകുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ടാക്‌സി പെർമിറ്റുള്ള 5/7 പേർക്ക് സഞ്ചരിക്കാവുന്ന വാഹനം ഒരു വർഷത്തേക്കാണ് ലഭ്യമാക്കേണ്ടത്. ക്വട്ടേഷനുകൾ ജൂലൈ 25 ന് രാവിലെ 11.30 നകം സമർപ്പിക്കാം. അന്നേദിവസം ഉച്ചയ്ക്ക് 12 ന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 9383471984

date