Skip to main content

പി.ജി. ഡെന്റൽ (എം.ഡി.എസ്) കോഴ്സ് പ്രവേശനം

        കേരളത്തിലെ വിവിധ സർക്കാർ ഡെന്റൽ കോളജുകളിലെയും സ്വാശ്രയ ഡെന്റൽ കോളജുകളിലെയും ലഭ്യമായ സീറ്റുകളിൽ പി.ജി. ഡെന്റൽ പ്രവേശനത്തിനായി www.cee.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ പരിഹരിക്കുന്നതിനും ജൂലൈ 15 വൈകുന്നേരം മൂന്ന് മണിവരെ അവസരമുണ്ട്. പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ‘PG Dental 2024- Candidate Portal’ എന്ന ലിങ്കിൽ അപേക്ഷാ നമ്പരും പാസ് വേഡും നൽകി പ്രവേശിക്കണം. അപേക്ഷയിൽ ന്യൂനതകൾ ഉണ്ടെങ്കിൽ ‘Memo details’ എന്ന മെനു ക്ലിക്ക് ചെയ്ത് പരിഹരിക്കാം. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ/ സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. സർട്ടിഫിക്കറ്റുകളോ അനുബന്ധരേഖകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല. വിശദ വിവരങ്ങൾക്ക്www.cee.kerala.gov.in ഹെൽപ് ലൈൻ നമ്പർ: 0471 2525300.

പി.എൻ.എക്സ്. 2907/2024

date