Skip to main content

ഊർജ്ജസംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു

             കാര്യക്ഷമമായ ഊർജ്ജോപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കേരള സർക്കാർ ഏർപ്പെടുത്തിയ ഊർജ്ജസംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു. വൻകിട ഊർജ്ജ ഉപഭോക്താക്കൾഇടത്തരം ഊർജ്ജ ഉപഭോക്താക്കാൾചെറുകിട ഊർജ്ജ ഉപഭോക്താക്കൾകെട്ടിടങ്ങൾസ്ഥാപനങ്ങളും സംഘടനകളുംഊർജ്ജകാര്യക്ഷമ ഉല്പന്നങ്ങളുടെ പ്രോത്സാഹകർആർക്കിടെക്ച്ചറൽ സ്ഥാപനങ്ങളും ഗ്രീൻ ബിൽഡിംഗ് കൺസൾട്ടൻസികൾ എന്നീ ഏഴ് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്.

             കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തെ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ്. അവാർഡ് ജേതാക്കൾക്ക് ക്യാഷ് പ്രൈസും ഫലകവും കൂടാതെ ഐഎസ്ഒ 50001, ഊർജ്ജ ഓഡിറ്റ്  എന്നിവ നടപ്പിലാക്കുന്നതിനുള്ള ആനുകൂല്യങ്ങളും  അവാർഡിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സർട്ടിഫൈഡ് എനർജി ഓഡിറ്റർ/മാനേജർ പരീക്ഷയിൽ പങ്കെടുക്കുന്നതിനുളള സഹായവും ലഭിക്കും.

             അപേക്ഷാ ഫോം www.keralaenergy.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ ecawardsemc@gmail.com ലേക്ക് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2594922. 2594924.   അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10.

പി.എൻ.എക്സ്. 2908/2024

date